News One Thrissur
Updates

പാലക്കാട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പാലക്കാട്‌: പാലക്കാട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. കല്ലടിക്കോട് മൂന്നേക്കര്‍ ഭാഗത്ത് ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. തുടിക്കോട് തമ്പിയുടെ മകള്‍ രാധിക (10) തുടിക്കോട് ഉന്നതിയില്‍ പ്രകാശന്റെ മക്കളായ പ്രദീപ് (5)പ്രതീഷ് (4) എന്നിവരാണ് മരിച്ചത്. പെണ്‍കുട്ടി സംഭവസ്ഥലത്തും ആണ്‍കുട്ടികള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കിടെയുമാണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിക്കായിരിന്നു സംഭവം. ഉച്ചക്ക് കളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. കാണാതായതോടെ പ്രദേശവാസികള്‍ അന്വേഷിച്ചപ്പോഴാണ് വെള്ളക്കെട്ടിന് സമീപം ചെരുപ്പ് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്.

Related posts

ഊരകത്തമ്മതിരുവടി ക്ഷേത്രത്തിലെ തൃക്കാർത്തിക ഊട്ട്: സമഗ്രികളുടെ സമർപ്പണം നടത്തി. 

Sudheer K

പഴുവിലിൽ മധ്യവയസ്കനെ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 

Sudheer K

കൊടുങ്ങല്ലൂർ ഭരണി: കോഴിക്കല്ല് മൂടൽ ഇന്ന്

Sudheer K

Leave a Comment

error: Content is protected !!