News One Thrissur
Thrissur

വാടാനപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ലേബർ ക്യാമ്പ് ആക്കിയെന്നാരോപണം: കോൺഗ്രസ് ബഹുജന മാർച്ച്‌ നടത്തി; സമര നാടകമെന്ന് സിപിഎം

വാടാനപ്പള്ളി: വാടാനപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിനായി എട്ട് വർഷം മുമ്പ് നിർമിച്ച കെട്ടിടം അതിന് ഉപയോഗിക്കാതെ കരാറുകാരന് തൊഴിലാളികളെ താമസിപ്പിക്കാനുള്ള ലേബർ ക്യാമ്പ് ആക്കിയതിൽ പ്രതിഷേധിച്ച് റീത്തുമായി കോൺഗ്രസ് രജിസ്ട്രാറുടെ ഓഫിസിലേക്ക് മാർച്ച്‌ നടത്തി. കെട്ടിടത്തിന് മുന്നിൽ റീത്ത് വെച്ചു. സബ് രജിസ്ട്രാർക്ക് പരാതിയും നൽകി. ഡി.സി.സി സെക്രട്ടറി സി.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എം.എ. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.എസ്. ദീപൻ, കെ.വി. സിജിത്ത്, ഇ.ബി. ഉണ്ണികൃഷ്ണൻ, ഗിൽസ തിലകൻ,

എ.എം. മുൻഷാർ, എ.എം.എം. നൂറുദ്ദീൻ, വി.ഡി. രഘുനന്ദൻ എന്നിവർ സംസാരിച്ചു. പി.എ. മാധവൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടുകൊണ്ട് 8 കൊല്ലം മുൻപ് പണി പൂർത്തീകരിച്ച സബ് രജിസ്ട്രാർ ഓഫീസ് തുറന്ന് നൽകണമെന്നും കരാറുകാരൻ തൊഴിലാളികളെ താമസിപ്പിച്ച നിയമവിരുദ്ധ നടപടിയിൽ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മാർച്ചിന് ഐ.പി. പ്രഭാകരൻ, സുഗന്ധിനി ഗിരി, പി.കെ. ഉസ്മാൻ, സി.എം. രഘുനാഥ്‌, എ.ടി. റഫീക്ക്, പി.എം. ആസഫലി, എ.എ. മുഹമ്മദ്‌, പി.വി. ഉണ്ണികൃഷ്ണൻ, സുചിത്ര ദിനേഷ്, എ.എ. മുഹമ്മദ്‌, ടി.കെ. രഘു, സുനിൽ ഇത്തിക്കാട്ട്, എൻ ജെ സേവ്യർ, പീതാംബരൻ വാലത്ത്, പി എ അഷറഫ്, കെ.എം.എ. റഫീക്ക്, ശിവരാമൻ ചിറമ്പത്ത് എന്നിവർ നേതൃത്വം നൽകി

സബ് രജിസ്ട്രാർ ഓഫിസ്കോൺഗ്രസ് സമര നാടകം നടത്തുന്നു -സിപിഎം

 

വാടാനപ്പള്ളി: സബ് രജിസ്ട്രാർ ഓഫിസ് ഉദ്ഘാടനം അടുത്തപ്പോൾ കോൺഗ്രസ്സമര നാടകം നടത്തുകയാണെന്ന് സിപിഎം വാടാനപ്പള്ളി ലോക്കൽ സെക്രട്ടറി സുരേഷ് മഠത്തിൽ. സബ് രജിസ്ട്രാർ ഓഫിസിന് വേണ്ടി നിർമിച്ച പുതിയ കെട്ടിടത്തിൽ റെക്കോർഡ്സ് സൂക്ഷിക്കാനാവശ്യമായ സ്ട്രോങ് റൂം നിർമിച്ചിരുന്നില്ല. അതുകൊണ്ടാണ് വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചപ്പോൾ സബ് രജിസ്ട്രാർ ഓഫിസ് മാറ്റി സ്ഥാപിക്കാൻ സാധിക്കാതെ വന്നത് എന്ന വസ്തുത മറച്ചുവെച്ചു കൊണ്ടാണ് കോൺഗ്രസുകാർ സമര നാടകം നടത്തിയത്. നിർമാണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയും ഉദ്ഘാടന തീയതി നിശ്ചയിക്കാനിരിക്കെയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോൺഗ്രസ് ഇപ്പോൾ സമര നാടകവുമായി രംഗത്തുവന്നിട്ടുള്ളതെന്നും ആരോപിച്ചു.

 

Related posts

അരിമ്പൂരിൽകുട്ടികളുടെ പാർലമെൻ്റ് സംഘടിപ്പിച്ചു

Sudheer K

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം

Sudheer K

മാമ്പുള്ളി ധർമ്മൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!