തൃപ്രയാർ: ചെറുകഥാകൃത്ത് ഹബീബ് വലപ്പാട് അനുസ്മരണവും സ്മൃതി പുരസ്കാര സമർപ്പണവും നടന്നു. പത്രപ്രവർത്തകൻ എം.പി. സുരേന്ദ്രൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ നിഷേധമാണ് ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നതെന്നും മതം രാഷ്ട്രീയത്തെ കെട്ടിവലിക്കുന്ന കാഴ്ച്ചയാണ് ഇന്ത്യയിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹബീബ് വലപ്പാട് സമൃതി പുരസ്കാരങ്ങൾ വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ബാബു അപ്പാടൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.ഗോവിന്ദൻ, നോവലിസ്റ്റ് ഹുസൈർ മുഹമ്മദ് എന്നിവർക്ക് സമ്മാനിച്ചു. വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നലകിയ പത്തോളം പേരെ ചടങ്ങിൽ ആദരിച്ചു. സമിതി ചെയർമാൻ ആർ.ഐ. സക്കറിയ, പ്രൊഫ.ടി.ആർ. ഹാരി, കെ.ആർ. കിഷോർ. ലിഷോയ്, ആർ.എ. നൗഷാദ്, മുഹസിൻ പാണ്ടികശാല സംസാരിച്ചു. പടം അടിക്കുറിപ്പ്. ഹബീബ് വലപ്പാട് അനുസ്മരണം പത്രപ്രവർത്തകൻ എം.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.