അരിമ്പൂർ: അരിമ്പൂർ പഞ്ചായത്ത് തദ്ദേശസമേതം കുട്ടികളുടെ പാർലമെന്റ് സംഘടിപ്പിച്ചു. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് അരിമ്പൂർ പഞ്ചായത്തിന്റെ കീഴിൽ തദ്ദേശസമേതം കുട്ടികളുടെ പാർലമെന്റ് സംഘടിപ്പിച്ചുത്. 17 വാർഡുകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി അവരുടെ ആവശ്യങ്ങൾ അഭിപ്രായങ്ങൾ എന്നിവ കൂട്ടായ ചർച്ചയിലൂടെ ക്രോഡീകരിച്ച് ത്രിതല പഞ്ചായത്തിന്റെ മുമ്പാകെ സമർപ്പിക്കും. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് സി.ജി. സജീഷ് മുഖ്യാതിഥിയായി. വിവേകോദയം സ്കൂളിലെ കുമാരി ശ്രീകല പി.ആ അധ്യക്ഷയായി.
അരിമ്പൂർ ഗവ.ജിയുപിഎസ് ലെ പ്രധാന അദ്ധ്യാപിക പി.വി. ഗിരിജ, അരിമ്പൂർ ഹൈസ്കൂളിലെ കുമാരി കൃഷ്ണനന്ദ, അരിമ്പൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസ് ബാബു, വിവേകോദയം സ്കൂളിലെ പി.ആ. ശ്രീദേവ്, എന്നിവർ സംസാരിച്ചു. അധ്യാപകരും പൂർവ്യാപകരും അടങ്ങിയ 7 ഫെസിലിറ്റേറ്റർ മാരുടെ കീഴിൽ ഏഴു ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ ചർച്ച ചെയ്ത് തയ്യാറാക്കിയ ആവശ്യങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാറിന് കൈമാറി. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.