തൃപ്രയാർ: വലപ്പാട് ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകർക്ക് യാത്രയയപ്പ് നല്കി.
യാത്രയയപ്പ് യോഗം വലപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.എ. മറിയം ഉദ്ഘാടനം ചെയ്തു. പി.ബി. സജീവ് അധ്യക്ഷത വഹിച്ചു. തളിക്കുളം ബിപി സി.സിന്ധു, സി.കെ. ബിജോയ്, സീനീയർ സൂപ്രണ്ട് പ്രേംജി, കെ.ആർ.ബൈജു, ഷാജി ജോർജ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ടി. രജനി, എ. ലസിത, സി.എ. അജിത, പി. എസ്. അനുരാധ, എൻ.വി. മിനി, എൻ. ആർ. രാധാമണി, വി.വി. അമ്പിളി, ജെസി ഉക്രു, കെ.എച്ച്. സിന്ധു, വി.ഡി. ഷീല എന്നീ പ്രധാന അധ്യാപകരാണ് ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നത്.