പെരിഞ്ഞനം: കെഎസ്എസ്പിയു പെരിഞ്ഞനം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. പെരിഞ്ഞനം കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡൻ്റ് ഇ.വി. ദശരഥൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് എം.കെ. സത്യനാഥൻ അധ്യക്ഷത വഹിച്ചു. പി.വി. ഗിരിജ, സി.ഗോപാലകൃഷ്ണൻ, പി.കെ. മുഹമ്മദ് സഗീർ, എ.പവിഴം, ടി.എം. ജ്യോതിപ്രകാശൻ, കെ.കെ. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വി.വി. ജയകുമാറിനെ പ്രസിഡൻ്റായും, സെക്രട്ടറിയായി കെ.കെ. രാമകൃഷ്ണനെയും പി.കെ. മുഹമ്മദ് സഗീറിനെ ട്രഷററായും യോഗം തെരഞ്ഞെടുത്തു.