മുല്ലശ്ശേരി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ഊരകം 7-ാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 22നാണ് തെരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക കൊടുക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 5 ആണ്. തെരെഞ്ഞെടുപ്പ് വിജഞാപനം വന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. വാർഡ് മെമ്പർ ആയിരുന്ന കോൺഗ്രസിലെ മോഹനൻ വാഴപ്പിള്ളി കഴിഞ്ഞ നവംബറിൽ മരിച്ചതിനെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം വന്നതോടെ വാർഡ് തെരെഞ്ഞെടുപ്പിനായി രാഷ്ടീയ പാർട്ടികൾ ഒരുക്കങ്ങൾ തുടങ്ങി. എൽ ഡിഎഫ്ൻ്റെ കൈലായിരുന്ന ഈ വാർഡ് കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് പിടിച്ചത്. അതു കൊണ്ട് തന്നെ ഉപതെരെഞ്ഞെടുപ്പ് തീപാറുമെന്നുറപ്പാണ്.