ചാവക്കാട്: വീട്ടിലേക്ക് പടക്കംകത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 9.30 മണിയോടെ എടക്കളത്തൂർ വീട്ടിൽ കുരിയക്കോസ് മകൻ ജോർജ്കുടുംബമായി താമസിക്കുന്ന ഒരുമനയൂർ വില്യംസിലുള്ള വീട്ടിലേക്ക് പടക്കം കത്തിച്ച് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂർ കാക്കശ്ശേരി ചാക്കോ മകൻ അശ്വിൻ ചാക്കോ(23), ഒരുമനയൂർ എടക്കളത്തൂർ ജോസഫ് മകൻ ജീവൻ ജോസഫ്(23) എന്നിവരാണ്അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഇരുട്ടിൻറെ മറവിലാണ് പ്രതികൾ കൃത്യം ചെയ്തത്. തുടർന്ന് സിസിടിവി പരിശോധിച്ചാണ് പ്രതികളെ 24 മണിക്കൂറിനകം പോലീസ് അറസ്റ്റ്ചെയ്തത്. ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐ ഫ്രാൻസിസ്, സിവിൽ പോലീസ് ഓഫീസർമാരായ രജനീഷ്, പ്രദീപ് എന്നിവരും ഉണ്ടായിരുന്നു.