കൊടുങ്ങല്ലൂർ: അഴീക്കോട് ടിപ്പർ ലോറികളുടെ ചില്ലുകൾ അടിച്ചു തകർത്തു. അഴീക്കോട് കപ്പൽ ബസാർ പാലത്തിന് സമീപം നിറുത്തിയിട്ടിരുന്ന രണ്ട് ടിപ്പർ ലോറികളുടെ ചില്ലുകളാണ് തകർക്കപ്പെട്ടത്. ഇന്ന് രാവിലെ ലോറി ജീവനക്കാരാണ് സംഭവം കണ്ടത്. തുടർന്ന് ലോറികളുടെ ഉടമകളായ ജിയോ, ഗിരീഷ് എന്നിവർ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി