News One Thrissur
Thrissur

വാടാനപ്പള്ളിയിൽ 3 ലക്ഷത്തോളം വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. 

വാടാനപ്പള്ളി: മൂന്നുലക്ഷത്തിനടുത്ത് വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. വാടാനപ്പള്ളി ചിലങ്ക ബീച്ചിൽ നിന്ന് ഇന്ന് രാവിലെയാണ് 72 ഗ്രാം എം.ഡി.എം.എ.യുമായി സെയ്ദ് (34) പിടിയിലായത്. ആവശ്യക്കാര്‍ക്ക് ഗ്രാമിന് നാലായിരം രൂപ ഈടാക്കിയാണ് ഇയാൾ വില്‍പന നടത്തിയിരുന്നത്. എക്‌സൈസ് ഇന്റലിജന്‍സ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജബ്ബാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോബിയുടെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എന്‍.സുദര്‍ശനാണ് പ്രതിയെ പിടികൂടിയത്.

അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജബ്ബാര്‍, കെ. സോണി, ദേവസി, പ്രിവന്റീവ് ഓഫീസര്‍ എം.എം. മനോജ് കുമാര്‍ ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍, പ്രസാദ്, സുരേഷ് കുമാര്‍, കണ്ണന്‍ എന്നിവരും പ്രതിയെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

പാവറട്ടി പെരുന്നാള്‍: വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് അനുമതി

Sudheer K

ലോക് സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ചുമര് ബുക്കിംഗിനെ ചൊല്ലി തർക്കം: ഒടുവിൽ ആർക്കും ചുമരില്ലെന്ന് ഉടമയുടെ തീർപ്പ്.

Sudheer K

വാടാനപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ലേബർ ക്യാമ്പ് ആക്കിയെന്നാരോപണം: കോൺഗ്രസ് ബഹുജന മാർച്ച്‌ നടത്തി; സമര നാടകമെന്ന് സിപിഎം

Sudheer K

Leave a Comment

error: Content is protected !!