News One Thrissur
Thrissur

തളിക്കുളത്ത് ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണ നിർണയ ക്യാംപ്

തളിക്കുളം: ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്കും, വയോജനങ്ങൾക്കും സഹായ ഉപകരണ നിർണയ ക്യാംപ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു അധ്യക്ഷനായി. വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പരിപാലനത്തിനായി പരിശോധന നടത്തി ആവശ്യമായ ഹിയറിങ് എയ്ഡ്, വീൽചെയർ, വാക്കർ, ഓർത്തൊ ഉപകരണങ്ങൾ, ഓട്ടിസം കുട്ടികൾക്ക് ലേണിങ് മെറ്റീരിയൽസ് എന്നിവ വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വയോജനങ്ങൾക്കായി 4,20000 രൂപയും ഭിന്നശേഷിക്കാർക്കായി രണ്ടര ലക്ഷം രൂപയുമാണ് പദ്ധതി വിഹിതമായി വിനിയോഗിക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്തംഗം കല ടീച്ചർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഐ.എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, വിനയ പ്രസാദ്, സുമന ജോഷി, ബിന്നി അറക്കൽ, ഐസിഡിഎസ് സൂപ്പർവൈസർ കെ.എസ്. സിനി, ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് കുമാർ, ഫിസിയാട്രിസ്റ്റ് ഡോ. ടി.വി. നീന, ജാഗ്രത സമിതി ഫെസിലിറ്റേറ്റർ കെ.എസ്.  അനീഷ സംസാരിച്ചു. ഓഡിയോളജിസ്റ്റുമാരായ ഡെഫിയ, അഖിൽ, ടെക്നീഷ്യൻമാരായ അരുൺ, അനന്തു, സോഷ്യൽ വർക്കർ ശ്രീജ, അങ്കണവാടി അധ്യാപകർ, ആരോഗ്യ പ്രവർത്തകർ നേതൃത്വം നൽകി.

Related posts

ആലപ്പാട് ഇരട്ടപ്പാലം കനാൽ റോഡ് ശ്രമദാനത്തിലൂടെ വൃത്തിയാക്കി യുവതീ യുവാക്കൾ.

Sudheer K

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

Sudheer K

നാട്ടിൽ പോകാൻ അനുവദിച്ചില്ല: കടലിൽ ചാടിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

Sudheer K

Leave a Comment

error: Content is protected !!