അരിമ്പൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വെളുത്തൂർ ചേന്ത്ര ഭഗവതി ക്ഷേത്രത്തിൽ സമീപം വാടകയ്ക്ക് താമസിക്കുന്ന കാര്യാട്ടുകര സ്വദേശി കാരേക്കാട്ടിൽ പരേതനായ ബാലന്റെ മകൻ ബിജോയ് (48) ആണ് മരിച്ചത്. നാലുവർഷം മുമ്പ് ക്രിസ്മസ് ദിനത്തിൽ കേക്ക് വാങ്ങുന്നതിനായി ബൈക്കിൽ പോകുന്നതിലൂടെ കാര്യാട്ടുകര സ്വാമി പാലത്തിനു സമീപം തെന്നി വീണാണ് അപകടമുണ്ടായത്. തുടർന്ന് ബിജോയ് ചികിത്സയിലായിരുന്നു. ഭാര്യ: റീന.
മക്കൾ: അനന്തു, ശ്രീക്കുട്ടി, ദേവൂട്ടി. അമ്മ: സാവിത്രി