പുത്തൻപീടിക: വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻപീടിക യൂണിറ്റ് അംഗമായിരുന്ന കരുതുകുളങ്ങര ചാക്കോ വാഹനപകടത്തിൽ മരണപ്പെട്ടതിനെ തുടർന്ന് വ്യാപാരിയുടെ കുടുംബത്തിനുള്ള ഭദ്രം പദ്ധതിയുടെ 10 ലക്ഷം രൂപയുടെ ചെക്ക് നാട്ടിക നിയോജക മണ്ഡലം ചെയർമാനും ജില്ലാ സെക്രട്ടറിയുമായ കെ കെ ഭാഗ്യനാഥൻ മരണപ്പെട്ട കുരുതുകുളങ്ങര ചാക്കോയുടെ ഭാര്യ സൂസി ചാക്കോക്ക് പുത്തൻപീടിക വ്യാപാര ഭവനിൽ വെച്ച് കൈമാറി. പുത്തൻപീടിക യൂണിറ്റ് പ്രസിഡൻ്റ് അജയൻ മേനോത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. കുടുംബത്തിൻ്റെ താങ്ങും തണലുമായ വ്യക്തി മരണപ്പെടുമ്പോൾ ആശ്വാസവാക്കുകളേക്കാൽ ഉപരി കുടുംബത്തിൻ്റെ സുരക്ഷ ഉറപ്പുവരുത്തലാണ് കർത്തവ്യം എന്ന ഉത്തമ ബോധ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ഭദ്രം പദ്ധതിയെന്ന് ചെക്ക് കൈമാറിയ ഭാഗ്യനാഥൻ പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ജോയ് അരിമ്പൂർ, ട്രഷറർ എ.പി. ജോസ്, യൂത്ത് വിങ്ങ് പ്രസിഡൻ്റ് വിജോ ജോർജ്, അന്തിക്കാട് യൂണിറ്റ് പ്രസിഡൻ്റ് കെ.എ. ലാസർ, യൂണിറ്റ് എക്ലി.അംഗങ്ങൾ, പുത്തൻപീടികയിലെ വ്യാപാരികൾ എന്നിവർ പങ്കെടുത്തു.