ചേർപ്പ്: ചേർപ്പ് പടിഞ്ഞാട്ടുമുറി എടച്ചിറയിലുള്ള പറമ്പിലെ മോട്ടോർ മോഷ്ടിച്ച കേസിൽ 3 പേരെ ചേർപ്പ് പോലീസ് പിടികൂടി. പണ്ടാരച്ചിറ സ്വദേശികളായ ഹരിദാസ്, മണികണ്ഠൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് ചേർപ്പ് എസ്ഐ ഷീലാലിൻറെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ജനുവരി 30നാണ് മോഷണം നടത്തിയത്. വല്ലച്ചിറ വല്ലച്ചിറക്കാരൻ ആൻറണിയുടെ പറമ്പിലെ രണ്ട് എച്ച്പി മോട്ടോർ ആണ് പ്രതികൾ മോഷ്ടിച്ചത്. എസ്ഐ മാരായ റാഫേൽ, ഗിരീഷ്, സിപിഒ മാരായ സരസൻ, ഫൈസൽവിഷ്ണു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.