കയ്പമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി മേനകത്ത് വീട്ടിൽ ഷാജി (49) യെയാണ് കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. നാട്ടിക ഫർക്ക റൂറൽ ബാങ്ക് കയ്പമംഗലം ശാഖയിൽ 11.08 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമായ വള പണയം വെച്ച് അമ്പതിനായിരം രൂപയും, കയ്പമംഗലം സർവ്വീസ് സഹകരണ ബാങ്കിന്റെ ചളിങ്ങാട് ശാഖയിൽ 24.450 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകൾ പണയം വെച്ച് 91,000 രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. ബാങ്ക് അധികൃതരുടെ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്ഐ ബിജു, വനിത ജിഎസ്ഐ നിഷി, ജിഎസ്സിപിഒ മാരായ സുനിൽകുമാർ, ജ്യോതിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.