News One Thrissur
Thrissur

അന്തിക്കാട് പഞ്ചായത്തിലെ ആദ്യത്തെ കെ. സ്റ്റോർ പ്രവർത്തനം തുടങ്ങി .

അന്തിക്കാട്: അന്തിക്കാട്  പഞ്ചായത്തിൽ കെ സ്റ്റോറാക്കി നവീകരിച്ച റേഷൻകട സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ 108 റേഷൻ കടകൾ കെ സ്റ്റോറുകളായി മാറ്റി. ഈ സാമ്പത്തിക വർഷത്തിൽ 1000 കെ സ്റ്റോറുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നാട്ടിക നിയോജക മണ്ഡലത്തിലെ മൂന്നാമത്തേയും അന്തിക്കാട്   പഞ്ചായത്തിലെ ആദ്യത്തെ കെ സ്റ്റോറുമാണ് പ്രവർത്തനം ആരംഭിച്ചത്. അന്തിക്കാട്. അന്തിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്. സുജിത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്തംഗം മിനി ആൻ്റോ, സപ്ലൈ ഓഫീസർ വി.യു. മധുസൂദനൻ, അന്തിക്കാട് റേഷനിങ്ങ് ഇൻസ്പെക്ടർ കെ.വി. വിനോഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.എൻ. രാജേഷ്, കെ.ബി. രാജീവ്, മണികണ്ഠൻ പങ്കെടുത്തു.

Related posts

യുവാവിനെ കോൾ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

വലപ്പാട് ഉപജില്ല യാത്രയയപ്പ് സമ്മേളനം.

Sudheer K

ഇൻസ്റ്റാഗ്രാം വഴി ലോൺ പരസ്യം ചെയ്ത് കണ്ട ശാങ്കടവ് സ്വദേശിയുടെ പണം തട്ടിയ പ്രതി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!