പെരിഞ്ഞനം: കെഎസ്ഇബി മുൻ ചെയർമാൻ പെരിഞ്ഞനം സ്വദേശി താണിയത്ത് ടി.എം. മനോഹരൻ അന്തരിച്ചു. കെ.എസ്.ഇ.ബി. റഗുലേറ്ററി കമ്മിഷൻ ചെയർമാൻ കൂടിയായിരുന്ന ഇദ്ദേഹം നിലവിൽ കൊച്ചി കളമശ്ശേരിയിൽ ആണ് താമസിച്ചു വന്നിരുന്നത്. സംസ്‌കാരം നാളെ കൊച്ചിയിൽ നടക്കും. ഏറെ ജന ശ്രദ്ധ നേടിയ പെരിഞ്ഞനോർജ്ജം സൗരോർജ്ജ പദ്ധതിയുടെ മുഖ്യ ശിൽപ്പി കൂടിയാണ് ടി.എം. മനോഹരൻ.