കാഞ്ഞാണി: മണലൂർ സെൻ്റ് ഇഗ്നേഷ്യസ് ദേവാലയത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി ഞായറാഴ്ച രാവിലെയാണ് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. പള്ളിയുടെ കവാടത്തിനു സമീപമുള്ള ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നിട്ടുള്ളത്. സമീപത്തെ പൈപ്പിൻ്റ ടാപ്പ് പൊട്ടിക്കിടക്കുന്നതു കണ്ട് നോക്കാൻ ചെന്ന കൈക്കാരന്മാരാണ് സംഭവം ആദ്യം അറിയുന്നത്. കഴിഞ്ഞ ആഴ്ചയിലായിരുന്നു ദേവാലയത്തിലെ തിരുനാൾ ആഘോഷം നടന്നത്. തിരുനാളിനു മുൻപും അതിനു ശേഷവും ഭണ്ഡാരങ്ങൾ അധികാരികൾ തുറന്ന് എണ്ണുക പതിവാണ്. ഞായറാഴ്ച തുറക്കേണ്ട ദിവസമായിരുന്നു. ഇതു സംബന്ധിച്ച് പള്ളി ഭാരവാഹി അന്തിക്കാട് കൾ പോലിസിൽ പരാതി നൽകി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്