കാഞ്ഞാണി: യുവാവ് വീടിനുള്ളിൽ കുഴഞ്ഞു വീണ് മരിച്ചു. മണലൂർ തട്ടിൽ മണ്ടി ഫ്ലോറി മകൻ ജോസഫ്(23) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പൊന്നൂക്കര പള്ളിയിലെ തിരുനാൾ കണ്ട് പുലർച്ചെ രണ്ട് മണിയോടെ വീട്ടിലെത്തിയ യുവാവ് വസ്ത്രം മാറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കാഞ്ഞാണിയിലെയും പിന്നീട് തൃശൂരിലെയും സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ ഓക്സിജൻ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സംസ്കാരം ഇന്ന് അഞ്ചിന് മണലൂർ സെൻ്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ. ഒരു സഹോദരിയുണ്ട്.