കൊടുങ്ങല്ലൂർ: ദേശീയ അധ്യാപക പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനം കൊടുങ്ങല്ലൂരിൽ നടന്നു. കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിൽ നടന്ന സമ്മേളനം എൻടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർ.ജിഗി ഉദ്ഘാടനം ചെയതു.
ജില്ലാ പ്രസിഡൻ്റ് സി.എസ്. ബൈജു അധ്യക്ഷനായി. കൊടുങ്ങല്ലൂർ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ, കൗൺസിലർ ശാലിനി വെങ്കിടേഷ്, ജില്ലാ സെക്രട്ടറി എം.കെ. പ്രസാദ്, ട്രഷറർ എസ്.സുനി എന്നിവർ സംസാരിച്ചു. സംസ്ഥാന വനിതാ വിഭാഗം കൺവീനർ പി.ശ്രീദേവി, സംസ്ഥാന പ്രൈമറി വിഭാഗം കൺവീനർ കെ.കെ. ഗിരീഷ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.