ചേർപ്പ്: പള്ളിപ്പുറം പാടത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വല്ലച്ചിറ പ്ലാക്കൽ വീട്ടിൽ വിജയകുമാർ (45)ആണ് മരിച്ചത്. അപകടത്തിൽ വിജയകുമാറിന്റെ ഭാര്യ വിജിത മക്കളായ വിദ്യ, ഭദ്രിനാഥ് എന്നിവർക്ക് നിസാര പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. കുടുംബ സമേതം സ്വന്തം ഓട്ടോയിൽ പുള്ള് ഭാഗത്തു നിന്നും പള്ളിപ്പുറത്തേക്ക് വരുമ്പോൾ ഓട്ടോ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. തലക്ക് പരിക്കേറ്റ വിജയകുമാറിനെ ഉടൻ ചേർപ്പ് ഗവ.ആശുപത്രിയിലും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.