തൃപ്രയാർ: തദ്ദേശ സമേതം കുട്ടികളുടെ പാർലമെന്റ് നാട്ടിക ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം തൃപ്രയാർ ശ്രീവിലാസ് യുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ നിർവഹിച്ചു. കെ.പി. നിവേദിത കുട്ടികളുടെ പാർലമെന്റ് ഉദ്ഘാടനം ചെയ്തു. കെ.ജി. അനാമിക സ്വാഗതവും മുഹമ്മദ് ആദിൽ നന്ദിയും പറഞ്ഞു. സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ നിർവഹിച്ചു.
വാർഡ് മെംബർമാരായ കെ.ബി. ഷണ്മുഖൻ, സി. എസ്. മണികണ്ഠൻ, ഐഷാബി അബ്ദുൽ ജബ്ബാർ, നിഖിത പി.രാധാകൃഷ്ണൻ, തളിക്കുളം ബിപിസി സിന്ധു, നാട്ടിക ഈസ്റ്റ് യുപി സ്കൂൾ പിടിഎ പ്രസിഡന്റ് സജീഷ്, തൃപ്രയാർ ശ്രീവിലാസ് യുപി സ്കൂൾ പ്രധാനാധ്യാപകൻ കെ.എസ്. സനീഷ്, കോഡിനേറ്റർ കെ.വി. പ്രവീൺ മാസ്റ്റർ, ശ്രീവിലാസ് യുപി സ്കൂൾ പിടിഎ പ്രസിഡന്റ് സിജ ജയരാജ് സംസാരിച്ചു. 14 വാർഡുകളിൽ നിന്നായി 150 കുട്ടികൾ പങ്കെടുത്തു.