തൃപ്രയാർ: തെക്കേ ആൽ മാവിനു സമീപം നിയന്ത്രണം വിട്ട കാർ ബൈക്കിലും പോസ്റ്റിലും ഇടിച്ച അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മണപ്പുറം ഫിനാൻസിലെ ജീവനക്കാരൻ സനീഷ് (32), കാർ യാത്രക്കാരായ ആലപ്പുഴ രാജുഭവനത്തിൽ ജസ്റ്റിൻ രാജ്(36), കോട്ടയം സ്വദേശികളായ ചായനയ്ക്കൽ വീട്ടിൽ സജികുമാർ (53), കിഴക്കേടത്ത് വീട്ടിൽ ജിത്തു(20), ശ്രുതി (20) എന്നിവരെ ലൈഫ് സപ്പോർട്ട്, ആക്ട്സ് എന്നീ സന്നദ്ധ പ്രവർത്തകർ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 7.40 നായിരുന്നു സംഭവം.
previous post