കൊടുങ്ങല്ലൂർ: സംസ്ഥാന ബജറ്റ് 2024 – 25 ൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ അനുവദിച്ചത് 212 കോടി രൂപയുടെ പദ്ധതികൾ. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി മേത്തല ഗവ. യു.പി.സ്കൂൾ പുതിയ കെട്ടിടം (1 കോടി), കുണ്ടൂർ ബോട്ട് ജെട്ടി – ചെമ്പോ തുരുത്ത് – പായംതുരുത്ത് കടവ് – കൊച്ചുകടവ് പരുത്തിപ്പിള്ളി കടവ് മണപ്പുറം ടൂറിസം പദ്ധതി (6 കോടി), പുത്തൻചിറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം നിർമ്മാണത്തിനും (1.25 കോടി) തുക അനുവദിച്ചു. അന്നമനട മൂഴിക്കുളം റോഡ്, മാള അന്നമനട റോഡ് എന്നീ റോഡുകളുടെ ബിസി ഓവർ ലെ പ്രവൃത്തികൾക്കായി 6 കോടി അനുവദിച്ചു.
മാള ഗ്രാമപഞ്ചായത്ത് രാമവിലാസം സർക്കാർ എൽപി സ്കൂൾ കുരുവിലശ്ശേരി പുതിയ കെട്ടിടം (1.5 കോടി), വെള്ളാങ്ങല്ലുർ ഗ്രാമപഞ്ചാ യത്ത് പൈങ്ങോട് ഗവ. എൽപി സ്കൂൾ പുതിയ കെട്ടിടം (1 കോടി), പൊയ്യ പഞ്ചായത്ത് ഓഡിറ്റോറിയം നിർമ്മാണം (1.25 കോടി), കൊടുങ്ങല്ലൂർ കെകെടിഎം കോളേജ് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണം (2 കോടി) എന്നിവയ്ക്കും തുക അനുദിച്ചു. മാളക്കടവ് സംരക്ഷണ പദ്ധതി-ബോട്ട് ജെട്ടി നിർമ്മാണം-അനുബന്ധ സൗകര്യങ്ങൾ, കെ.എ. തോമാസ് മാസ്റ്റർ സ്മാരക രാഷ്ട്രീയ ചരിത്ര മ്യൂസിയം (മുസിരിസ് ഹെറിറ്റേജ് പ്രോജെക്ട്സ് ലിമിറ്റഡ് ) (2.5 കോടി), അന്നമനട പാലിപ്പുഴ കടവ് സ്ലുയിസ് കം ബ്രിഡ്ജ് (55 കോടി), വെള്ളാങ്ങല്ലുർ ഗ്രാമപഞ്ചായത്ത് കരൂപ്പടന്ന ഗവ. എൽപി സ്കൂൾ പുതിയ കെട്ടിടം (1 കോടി), കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി സമ്പൂർണ്ണ കുടിവെള്ള പദ്ധതി (75 കോടി) യ്ക്കും തുക അനുവദിച്ചു. മാള ചുങ്കം – കൊമ്പത്തുകടവ് റോഡ്, പൊയ്യ – മണലിക്കാട് – പൊയ്യക്കടവ് റോഡ്, കൂഴുർ – കുണ്ടൂർ റോഡ്, കല്ലൂർ – ആലത്തൂർ – കോട്ടമുറി റോഡ്, അഷ്ടമിച്ചിറ – മാരേക്കാട് -കുന്നത്തേരി റോഡ്, ചെട്ടിപറമ്പ് റോഡ്, കൊടുങ്ങല്ലൂർ ഹോസ്പിറ്റൽ റോഡ്, അരീപ്പാലം – വള്ളിവട്ടം റോഡ്, പുല്ലൂറ്റ് – പുത്തൻചിറ റോഡ്, തുമ്പൂർ -തൊമ്മാന -പുത്തൻചിറ റോഡ്, കാവനാട് റോഡ്, എരയാംകുടി റോഡ്, മാമ്പ്ര കൂട്ടാലപാടം റോഡ്, വാളൂർ കൊരട്ടി റോഡ് എന്നീ റോഡുകൾ ബി എം ആൻ്റ് ബിസി നിലവാരത്തിൽ പുനരുദ്ധാരണം ചെയ്യാനായി 35 കോടി അനുവദിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിലേക്ക് പൂർണ്ണമായും ചികിത്സാ പ്രവർത്തനം സജ്ജീകരിക്കൽ (5 കോടി), അന്നമനട പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം (1.25 കോടി), കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി കെട്ടിടം പൂർത്തീകരണം (5 കോടി), വെള്ളാങ്ങല്ലുർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം (5 കോടി), മാമ്പ്ര തീരദേശം റോഡ് ഉയർത്തി ബിഎം ആൻ്റ് ബിസി നിലവാരത്തിൽ റോഡ് നിർമ്മാണം (4 കോടി), മാള ചാൽ നവീകരണവും, സ്ലുയിസ് നിർമ്മാണവും (75 ലക്ഷം), പൊയ്യ – മണലിക്കാട് റോഡിലെ എലിച്ചിറ പാലം നിർമ്മാണത്തിനും (2.5 കോടി) തുക അനുവദിച്ചു.
.