News One Thrissur
Thrissur

പെരിങ്ങോട്ടുകര വാഗബോണ്ട്സ് ക്രിക്കറ്റ് അക്കാദമി അണ്ടർ 13 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : തൃശൂർ ലൂങ്സ് ക്രിക്കറ്റ് അക്കാഡമി ചാമ്പ്യന്മാർ

കാഞ്ഞാണി: പെരിങ്ങോട്ടുകര വാഗബോണ്ട്സ് ക്രിക്കറ്റ് അക്കാദമി സംഘടിപ്പിച്ച കാരാട്ടുപറമ്പിൽ രാധാകൃഷ്ണൻ മെമ്മോറിയൽ ഓൾ കേരള അണ്ടർ 13 ടൂർണ്ണമെൻ്റിൽ തൃശൂർ ലൂങ്ങ്സ് ക്രിക്കറ്റ് അക്കാദമി ചാമ്പ്യന്മാരായി. കാനാടി ട്രസ്റ്റ് മങ്ങാട്ടുപ്പാടത്ത് നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ പെരിന്തൽമണ്ണ ഡ്രീംസ് ക്രിക്കറ്റ് അക്കാദമിയെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ലൂംഗ്സ് ക്രിക്കറ്റ് അക്കാദമി ചാമ്പ്യന്മാരായത്. ലുംഗ്സ് ക്രിക്കറ്റ് അക്കാദമിയിലെ മുഹമ്മദ് ഫറൂക് ആണ് പ്ലെയർ ഓഫ് ദ ഫൈനൽ. ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായി ഡ്രീംസ് ക്രിക്കറ്റ് അക്കാദമിയിലെ ഹൃദ്വിക് ഹരിദാസിനെ തെരഞ്ഞെടുത്തു.

ടൂർണ്ണമെൻ്റിലെ മികച്ച ബാറ്ററായി അഭിനവ്, മികച്ച ബൗളറായി മുഹമ്മദ് ഇഷാൻ, മികച്ച ഫീൽഡറായി പ്രണയ്, മികച്ച കീപ്പറായി അശ്വിൻ എന്നിവരെ തെരഞ്ഞെടുത്തു. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശുഭ സുരേഷ്, തൃശ്ശൂർ താലൂക്ക് തഹസിൽദാർ സന്ദീപ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ സദാനന്ദൻ, വലപ്പാട് സിഐ സാബു, വിസിഎ രക്ഷാധികാരികളായ മുഹമ്മദാലി, ജയശ്രീ രാധാകൃഷ്ണൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. വാഗബോണ്ട്സ് ക്രിക്കറ്റ് അക്കാഡമി സെക്രട്ടറി മനോജ്, ഇ.എം. ബഷീർ എന്നിവർ സംസാരിച്ചു.

Related posts

സിന്ധുജ അന്തരിച്ചു 

Sudheer K

കാഞ്ചന ടീച്ചർ അന്തരിച്ചു.

Sudheer K

ആയിരങ്ങളെ സാക്ഷിയാക്കി തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിന് തുടക്കമായി.

Sudheer K

Leave a Comment

error: Content is protected !!