വലപ്പാട്: സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നാല് വർഷത്തെ പൗരോഹിത്യ ശുശ്രൂഷക്കു ശേഷം മുണ്ടൂർ കർമ്മലമാത ദേവാലയ ത്തിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. ബാബു അപ്പാടന് വലപ്പാട് പൗരാവി പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകി. ഇടവക ദേവാലയത്തിൽ നിന്ന് വാദ്യാ ഘോഷങ്ങളോടെ തുറന്ന ജീപ്പിൽ ആനയിച്ച് ഭാവന ഓഡിറ്റോറിയത്തിൽ എത്തിയതിനു ശേഷം പൊതുസമ്മേളനം നടന്നു.
സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഇ.കെ. തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണപ്പുറം ഗ്രൂപ്പ് എംഡി വി.പി. നന്ദകുമാർ മുഖ്യാതിഥി ആയിരുന്നു. മത സൗഹാർ ദ്ദത്തിൻ്റെ പ്രതീകമായി 3 ദേവാലയ ങ്ങളുടെ പനമ്പിൽ തീർത്ത രൂപം അദ്ദേഹത്തിന് സമ്മാനിച്ചു. മുൻ എംഎൽഎ ഗീത ഗേപി, പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, ഇ.പി. അജയഘോഷ് ,ആവാസ് മാസ്റ്റർ, ആർ. ഐ. സക്കറിയ, എം.എ. സലിം, എ.ജി. സുഭാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൺവീനർ ഷിജോ പുത്തൂർ സ്വാഗതവും പ്രോഗ്രാം ഡയറക്ടർ ഷാജി ചാലിശ്ശേരി നന്ദിയും രേഖപ്പെടുത്തി തുടർന്ന് കലാപരി പാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു.