പെരിങ്ങോട്ടുകര: സി.സി. മുകുന്ദൻ എംഎൽഎയുടെ പിഎ ആയ അസ്ഹർ മജീദിനെ സിപിഐയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലും സംഘടനാ തീരുമാനം നടപ്പിലാക്കാത്തതിലുമാണ് നടപടി. സിപിഐയുടെ ചേർപ്പ് ലോക്കൽ കമ്മറ്റി അംഗമായിരുന്ന അസ്ഹർ മജീദിനെ 2023 ഡിസംബറിൽ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് സ്‍പെൻഡ് ചെയ്തിരുന്നു. ഇയാളോട് സി.സി. മുകുന്ദൻ എംഎൽഎ യുടെ സ്റ്റാഫായി തുടരുവാൻ പാടില്ലെന്നും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്ഇന്ന് (തിങ്കൾ) ചേർന്ന യോഗത്തിൽ വച്ച് അസ്ഹർ മജീദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതെന്ന് സിപിഐ ചേർപ്പ് മണ്ഡലം കമ്മറ്റി സെക്രട്ടറി പി.വി. അശോകൻ അറിയിച്ചു.
previous post