പെരിഞ്ഞനം: സ്വകാര്യ ബാങ്കില്‍ അടക്കാന്‍ കൊണ്ടുപോയ ഒന്നര ലക്ഷം രൂപ കാണാതായതായി പരാതി. ബാങ്കിലെ കളക്ഷന്‍ ഏജന്റായ പൊക്ലായി സ്വദേശിയായ യുവതിയില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. പെരിഞ്ഞനം വെസ്റ്റ് മേഖലകളില്‍ നിന്നും കളക്ട് ചെയ്ത പണമാണ് നഷ്ടപ്പെട്ടത്.
വൈകീട്ട് ആറ് മണിക്ക് കളക്ഷന്‍ പൂര്‍ത്തിയാക്കിയ ശേഷം പണം ബാഗിലാക്കി രാത്രി ഏഴു മണിയോടെ ബാങ്കിലെത്തിയപ്പോഴാണ് ബാഗില്‍ നിന്നും പണം നഷ്ട3êപ്പെട്ട വിവരം അറിയുന്നത്. യുവതി കയ്പമംഗലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കയ്പമംഗലം പോലീസില്‍ അറിയിക്കുക. ഫോണ്‍. 04802847878