ചേറ്റുവ: നാടിന്റെ ഇന്നലെകളിലൂടെ മുതിർന്നവരുടെ ഓർമ്മകളിലൂടെ ഒരു ചരിത്ര യാത്ര എന്ന ശീർഷകത്തിൽ ഏങ്ങണ്ടിയൂരിലെ വിദ്യാലയങ്ങളെ ഉൾപ്പെടുത്തി ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് തല പ്രാദേശിക ചരിത്ര കോൺഗ്രസ് സംഘടിപ്പിച്ചു. ചേറ്റുവ ജി എംയുപി സ്കൂളിൽ നടന്ന ചടങ്ങ് ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീതു കണ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് നൗഫൽ ചേറ്റുവ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ സജീവ് മാസ്റ്റർ,വികസന സമിതി കൺവീനർ എം.എ. സീബു, അരവിന്ദൻ പണിക്കശ്ശേരി, എൻ.കെ. സുരേഷ് മാസ്റ്റർ, ബിആർസി പ്രതിനിധി ഷീബ, സ്റ്റാഫ് പ്രതിനിധി സജ്ന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
മികച്ച വിദ്യാലയങ്ങൾക്കുള്ള സമ്മാന ങ്ങൾ ഏങ്ങണ്ടിയൂർ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സുശീല സോമൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എ. മറിയം എന്നിവർ വിതരണം ചെയ്തു. തൃശൂർ ജില്ലാ പഞ്ചായത്ത്, തൃശൂർ ജില്ലാ ആസൂത്രണ സമിതി, പൊതു വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ സാമൂഹ്യ ശാസ്ത്ര കൗൺസിൽ എന്നിവരുടെ സംഘാടനത്തിൽ നടക്കുന്ന ചരിത്ര കോൺഗ്രസ് കില, കേരള കൗൺസിൽ ഫോർ ഹിസ്റ്ററിക്കൽ റിസർച്ച്, മുസരിസ് റിസർച്ച് പദ്ധതി എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്.