News One Thrissur
Thrissur

അന്തിക്കാട് ജുമാ മസ്ജിദിൽ സ്വലാത്ത് മജ്ലിസും ദുആ സമ്മേളനവും നടത്തി.

അന്തിക്കാട്: അന്തിക്കാട് ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വലാത്ത് മജ്ലിസും ദുആ സമ്മേളനവും സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് സി.എ. അബ്ദുസ്സലാം അഹ്സനി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് അബ്ദുൾ നാസർ ഹാജി പതിപറമ്പത്ത് അധ്യക്ഷനായി.  സയ്യിദ് തറവാട്ടിലെ ഷറഫുദ്ദീൻ സഅദി അൽ മക്കൈബിലി പ്രഭാഷണത്തിനും ദുആക്കും നേതൃത്വം നൽകി.

അർഷദ് ബിരുദം നേടിയ നൂറുൽഹുദാ മദ്രസ മുന്‍ സദർ മുഅല്ലിം ഷമീർ സഖാഫി അൽ അർഷദിയെയും, ഖുർആൻ മനപാഠമാക്കിയ ഹാഫിള് എം. ടി. ആദിൽ താജുദ്ദീനെയും ചടങ്ങിൽ ആദരിച്ചു. മഹല്ല് സെക്രട്ടറി കെ.കെ. അബ്ദുൾ സെലാം, വൈസ് പ്രസിഡൻ്റ് അബ്ബാസ് വീരാവുണ്ണി, ജോയൻ്റ് സെക്രട്ടറി റാഫി കുഞ്ഞിക്ക, ട്രഷറർ പി. എ. ഹംസ, കമ്മിറ്റി ഭാരവാഹികളായ അബ്ദുൾ റസാക്ക് പുതുമനക്കര, പുഴങ്കരയില്ലത്ത് അബ്ദുൾ ഖാദർ, സൈനുദ്ദീൻപട്ടാട്ട്, നൗഷാദ് പുതുമനക്കര, സദർ മുഅല്ലിം ഉനൈസ് അഷ്റഫി, ഷഫീർ ഫാളിലി, ലിയാഹുദ്ദീൻ അൽ ഹികമി,ബഷീർ ഉസ്താദ്.എന്നിവർ സംസാരിച്ചു.

Related posts

ചാവക്കാട് വാഹനാപകടത്തിൽ ആനയുടെ കൊമ്പ് അറ്റുപോയി

Sudheer K

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ.

Sudheer K

മൂന്നുപീടികയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!