അന്തിക്കാട്: കോൺഗ്രസിൻ്റെ ജനകീയ നേതാവായിരുന്ന സി.ബാബുമോഹൻ ദാസിൻ്റെ 34-ാം ചരമദിനം ആചരിച്ചു.അനുസ്മരണ യോഗം ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവ് അധ്യക്ഷത വഹിച്ചു. സുനിൽ അന്തിക്കാട്, കെ.ആർ. ചന്ദ്രബോസ്, അഡ്വ.യദുകൃഷ്ണ, ബിജേഷ് പന്നിപ്പുലത്ത്, സുധീർ പടൂർ, എ.എസ്. വാസു, ഷാനവാസ് അന്തിക്കാട്, റസിയ ഹബീബ്, എൻ.ബാലഗോപാലൻ, ഇ.സതീശൻ ഉണ്ണി പൂക്കാട്ട് എന്നിവർ പ്രസംഗിച്ചു. അന്തിക്കാട് പഞ്ചായത്ത് അംഗം, ബിഡിസി ചെയർമാൻ തുടങ്ങി സ്ഥാനങ്ങൾ വഹിച്ച, ജില്ലയിലെ പ്രമുഖ നേതാക്കളിലൊരാളുമായിരുന്നു ബാബു മോഹൻദാസ്.