News One Thrissur
Thrissur

ഏങ്ങണ്ടിയൂർ ദേശീയ പാതയിൽ പിക്കപ്പ് വാൻ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

ഏങ്ങണ്ടിയൂർ: ചാവക്കാട് – വാടാനപ്പള്ളി ദേശീയപാത ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. ദേശീയപാത നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിൽ ഇടിച്ചാണ് പിക്കപ്പ് വാൻ മറിഞ്ഞത്.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.

Related posts

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.

Sudheer K

ഏങ്ങണ്ടിയൂരിൽ ആഴ്ചകളായി കുടിവെള്ളമില്ല; വീട്ടമ്മമാർ പഞ്ചായത്ത് പ്രസിഡൻ്റിനെ തടഞ്ഞ് പ്രതിഷേധിച്ചു

Sudheer K

കാക്കിയുടെ കരുതലിൽ വയോധികൻ ജീവിതത്തിലേക്ക് മടങ്ങി.

Sudheer K

Leave a Comment

error: Content is protected !!