ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയ പാത അകലാട് മൂന്നയനിയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്ക് പുറകിൽ സ്കൂട്ടറിടിച്ചു ഹോട്ടൽ തൊഴിലാളി മരിച്ചു. അകലാട് അഞ്ചാം കല്ല് പെരുമ്പിള്ളി മുസ്തഫ എന്ന മുത്തു (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. അകലാട് താഹ പള്ളി റോഡ് പരിസരത്തു ദേശീയ പാത 66ൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ ആണ് സ്കൂട്ടർ ഇടിച്ചത്.
പൊന്നാനി ഭാഗത്തേക്ക് പോയിരുന്ന ലോറി റോഡരികിൽ നിർത്തിയിട്ട് ഡ്രൈവറും സഹായിയും പുറത്ത് ഇറങ്ങിയ നേരത്ത് അകലാട് നിന്ന് ജോലി സ്ഥലമായ മന്ദലാംക്കുന്ന് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു മുസ്തഫ. അപകട വിവരം അറിഞ്ഞു വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകർ മുസ്തഫയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഫൗസിയ. മക്കൾ :മുബഷീറ, തബ്സീറ, ഫിദ.