News One Thrissur
Thrissur

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ബഡ്സ് സ്കൂളിൽ ഫിസിയോ തെറാപ്പി സെൻ്റർ തുറന്നു

പഴുവിൽ: ജില്ല പഞ്ചായത്തും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ചിറക്കലിലുള്ള അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ബഡ്സ് സ്കൂളിൽ 36 ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കിയ ഫിസിയോ തെറാപ്പി സെൻ്റർ പ്രവർത്തനം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി .എസ്. പ്രിൻസ് ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം ഷീന പറയങ്ങാട്ടിൽ വിശിഷ്ടാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ്, ബ്ലോക്ക് വികസനകാര്യ സ്റ്റാൻ്റിക്ക് കമ്മിറ്റി ചെയർമാൻ കെ.രാമചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രജനി തിലകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.കെ.കൃഷ്ണകുമാർ, സി.ആർ. രമേഷ്, പി.എസ്. നജീബ്, അബ്ദുൾ ജലീൽ എടയാടി ടി.ബി. മായ, ചാഴൂർ ഗ്രാമ പഞ്ചായത്തംഗം ഗിരിജൻ പൈനാട്ട്, ബ്ലോക്ക് സെക്രട്ടറി പി.സുഷമ എന്നിവർ സംസാരിച്ചു.

Related posts

അന്തിക്കാട് പഞ്ചായത്തിൽ പൊതു ശ്മശാനം നിർമ്മിക്കണം- ഉപഭോക്തൃ സംരക്ഷണ സമിതി.

Sudheer K

വാടാനപ്പള്ളിയിൽ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു.

Sudheer K

അന്തിക്കാട് ബ്ലോക്ക് ബജറ്റ് : കാർഷിക മേഖലക്കും ലൈഫ് ഭവന നിർമ്മാണത്തിനും മുൻഗണന.

Sudheer K

Leave a Comment

error: Content is protected !!