കൊടുങ്ങല്ലൂർ: അഴീക്കോട് നാടോടി യുവതിയെ പരസ്യമായി മുഖത്തടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈറ്റ് ഹൗസിന് സമീപം മുടവൻകാട്ടിൽ അൻഷാദിനെ(30) ആണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൻപള്ളി ജംഗ്ഷനിൽ പപ്പടം വിൽക്കാനെത്തിയ നാടോടി കുടുംബത്തിലുൾപ്പെട്ട യുവതിയെയാണ് ഇയാൾ മുഖത്തടിച്ചത്. സംഭവംകണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയി ലെടുക്കുകയായിരുന്നു. ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ പുനരധിവസിപ്പിച്ച പട്ടിക വിഭാഗക്കാരായ കുടുംബത്തിലുൾപ്പെട്ട യുവതിക്ക് നേരെയാണ് കൈയേ റ്റമുണ്ടായത്.