കൊടുങ്ങല്ലൂർ: മുൻ വൈരാഗ്യത്തെ തുടർന്ന് മധ്യവയസ്ക്കനെ കല്ല് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് കൊള്ളിക്കത്തറ അൻസാബ്, ലോകമലേശ്വരം ഒല്ലാശ്ശേരി ശരത്ത് എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ എം.ശശിധരനും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെ കൊടുങ്ങല്ലൂർ തെക്കേ നടയിലായിരുന്നു സംഭവം. കല്ല് കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ പൊന്നാം പടിക്കൽ ജബ്ബാർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എസ്ഐ മാരായ ഹരോൾഡ് ജോർജ്ജ്, സാജൻ, എഎസ്ഐ രാജൻ, സിപിഒമാരായ ഗിരീഷ്, സജിത്ത്, അബീഷ്, ബിനിൽ,സനോജ്, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.