കാഞ്ഞാണി: മാമ്പുള്ളി നെട്ടിക്കാവ് ഭഗവതിക്ഷേത്രം ഉച്ചാൽ മഹോത്സവം ഫെബ്രുവരി 11നും നാഗങ്ങൾക്ക് കളമെഴുത്തുപാട്ട് ഫെബ്രുവരി 18 മുതൽ 20വരെയും ആഘോഷിക്കുമെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 5ന് കൊടിയേറ്റത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഉത്സവ ദിവസം ക്ഷേത്രം തന്ത്രി കാര്യമാത്ര വിജയൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. വൈകിട്ട് 3ന് പഞ്ചവാദ്യത്തോടു കുടി മുന്നു ഗജവിരന്മാരെ അണിനിരത്തി എഴുന്നള്ളിപ്പ്, ദീപാരാധന, അത്താഴപൂജ, കേളികൊട്ട്, ദേവിക്ക് രൂപകളവും പാട്ടും ഐവർകളിയും ഉണ്ടാകും. പുലർച്ചെ ഒന്നിന് ഐവർകളി നടക്കുന്ന മണ്ഡപത്തിൽ നിന്ന് താലവും പഞ്ചാവാദ്യത്തോടും കൂടി പൂരം എഴുന്നള്ളിപ്പും തുടർന്ന് ഗുരുതിയും കനലാട്ടവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ക്ഷേത്രകമ്മറ്റി ഭാരവാഹികളായ സെക്രട്ടറി ശങ്കരനാരായണൻ, വിപിൻ, സതീശൻ എന്നിവർ പങ്കെടുത്തു.
previous post