News One Thrissur
Thrissur

കണ്ടശാംകടവ് എസ്എച്ച്ഓഫ് മേരീസ് സിഎൽപി സ്കൂളിൻ്റെ നൂറാം വാർഷികം.

കണ്ടശാംകടവ്: എസ്എച്ച്ഓഫ് മേരീസ് സിഎൽപി സ്കൂളിൻ്റെ നൂറാം വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും യാത്രയയപ്പ് യോഗവും നടത്തി. മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത് ഉദ്ഘാടനം ചെയ്തു. കണ്ടശ്ശാംങ്കടവ് ഫൊറോന പള്ളി വികാരി ഫാ. ജോസ് ചാലക്കൽ അധ്യക്ഷത വഹിച്ചു. തൃശൂർ വെസ്റ്റ് എഇഒ പി.ജെ. ബിജു പുരസ്കാര വിതരണം നടത്തി. തൃശൂർ നിർമ്മല എജുക്കേഷണൽ കൗൺസിലർ സിസ്റ്റർ മരിയ ജോസ് സിഎംസി മുഖ്യപ്രഭാഷണം നടത്തി.

ഫാ.പ്രതീഷ് കല്ലറക്കൽ എൻഡോമെൻ്റ് വിതരണം നടത്തി . ലോക്കൽ മാനേജർ സിസ്റ്റർ ആത്മ സിഎംസി സമ്മാനദാനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ വന്ദന സിഎംസി, പിടിഎ പ്രസിഡൻ്റ് കെ.കെ. കിരൺ, വാർഡ് മെമ്പർ ഷോയ് നാരായണൻ, ഒഎസ്എ ചെയർമാൻ ഷാലി വർഗീസ്, എംപിടിഎ പ്രസിഡൻ്റ് ജിത സംഗീത്, സ്കൂൾ ലീഡർ കുമാരി വി.ഡി. റോസ്ന, അധ്യാപക പ്രതിനിധി പി.എസ്. ജീൻ മരിയ, മേരി ചാക്കോ ടീച്ചർ, അഞ്ജു ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികൾ വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിച്ചു.

Related posts

മാധവി അന്തരിച്ചു. 

Sudheer K

കാളമുറി റോഡിൻ്റെ നിര്‍മ്മാണം കഴിഞ്ഞപ്പോള്‍ റോഡില്‍ നിന്ന് താഴെയിറങ്ങാനോ, വെളളമൊഴുകിപ്പോകാനോ വഴിയില്ലാത്ത അവസ്ഥ: പ്രതിഷേധവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്.

Sudheer K

തീരക്കടലിൽ അനധികൃത മത്സ്യബന്ധനം: രണ്ടര ലക്ഷം പിഴ ചുമത്തി. 

Sudheer K

Leave a Comment

error: Content is protected !!