തളിക്കുളം: ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം അപ്പു മാസ്റ്റർ റോഡ് പരിസരത്ത് പതിയാപറമ്പത്ത് സിദ്ദീഖിന്റെ സ്ഥലത്ത് സ്ഥാപിച്ച വാട്ടർ കിയോസ്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ അധ്യക്ഷയായി. 6,50,000 രൂപ ചെലവഴിച്ചാണ് കിയോസ്ക് സ്ഥാപിച്ചത്. ഗ്രാമപഞ്ചാ യത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെംബർമാരായ കെ.കെ സൈനുദ്ദീൻ, സുമന ജോഷി, വാട്ടർ കിയോസ്ക് സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിച്ച പതിയാപറമ്പത്ത് സിദ്ദീഖ് സംസാരിച്ചു.
മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശി മാസ്റ്റർ, ജെ.പി.എച്ച്.എൻ സീനത്ത്, ജെ.എച്ച്.ഐ സബീന, ആശ വർക്കർ രേവതി, പൊതുപ്രവർത്തകരായ കെ.ആർ. ഗോകുലൻ, ഗിനേഷ് അന്തിക്കാട്ട്, പി.എ. നസീർ, സോമൻ, ഇ.പി.കെ ജെന്നി, സി.വി. വിജി, അപ്പു മാസ്റ്റർ റോഡ് റസിഡൻസ് അസോസിയേഷൻ അംഗങ്ങളായ ഹൈദരാലി, രജീബ് ലാൽ, സീനത്ത് ടീച്ചർ, നസ്രിൻ, സൽമ സിദ്ദീഖ് പങ്കെടുത്തു.