മുല്ലശേരി: വാഹനാപകടത്തിൽ പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു. മുല്ലശേരി ഗുഡ് ഷെപ്പേഡ് സെൻട്രൽ സ്കൂളിലെ ഇംഗ്ലിഷ് അധ്യാപിക സിസ്റ്റർ സോണിയ (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സ്കൂളിന് സമീപമുള്ള മഠത്തിൽ നിന്നും സ്കൂളിലേക്ക് പോകാനായി റോഡിലൂടെ പോകുന്നതിനിടെയാണ് വെങ്കിടങ്ങ് ഭാഗത്തു നിന്നു വന്ന തൊയക്കാവ് സ്വദേശിയുടെ ബൈക്ക് ഇടിച്ചത്. അപകടസമയത്തു തന്നെ സിസ്റ്റർ അബോധാവസ്ഥയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ആൾക്കും സാരമായ പരുക്കുണ്ട്. അപകടത്തിൻ്റെ ദൃശ്യം സമീപത്ത് നിർത്തിയിട്ടിരുന്ന ബസിന്റെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.
previous post
next post