വാടാനപ്പള്ളി: തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. എടമുട്ടം സ്വദേശി അസ് ലം (16) നെയാണ് മരിച്ച നിലയിൽ കണ്ടെ ത്തിയത്. ശനിയാഴ്ച ഉച്ചയോടെ ഇറങ്ങിയ ഭാഗത്ത് വെള്ളത്തിൽ പൊന്തി കിടക്കുന്ന രീതിയിലായിരുന്നു മൃത ദേഹം. തളിക്കുളം കൈതക്കലിൽ ഉള്ള ദാറുൽമുസ്തഫയിലുള്ള വിദ്യാർഥി യാണ് അസ്ലം. ഇരുപതോളം കുട്ടി കളടങ്ങുന്ന സംഘമാണ് വെള്ളിയാഴ്ച എട്ട് മണിയോടെ കടപ്പുറത്ത് എത്തി യത്. സവാദ് എന്ന കൂട്ടുകാരനും അസ്ലമും ആണ് കടലിൽ ഇറങ്ങിയത്. കടലിൽ മുങ്ങിത്താഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന മത്സ്യ ത്തൊഴിലാളികൾ ചേർന്ന് സവാദിനെ രക്ഷപ്പെടുത്തി . അസ്ലമിനായി ഫയർഫോഴ്സും, പോലീസും നാട്ടുകാരും ചേർന്ന് വെള്ളിയാഴ്ച രാത്രി വരെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്തി യിരുന്നില്ല. ഇന്ന് വീണ്ടും നടത്തിയ തിരച്ചിനിടയിലാണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് അസ്ലം ഫെബ്രുവരി 15ന് ഉംറക്ക് പോകാനിരുന്നതാണ്. മാതാവ്: റസിയ. സഹോദരൻ: മുസ്തഫ.
previous post