പുത്തൻപീടിക: കാരുണ്യ വെൽഫെയർ & ചാരിറ്റബിൾ സൊസൈറ്റിയുടെയും ബിഡികെ തൃശൂരിൻ്റെയും നാട്ടിക എസ്.എൻ. കോളേജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ തൃശുർ ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിലെ അതീവ ഗുരുതരമായ രക്തക്ഷാമം പരിഹാരത്തിനായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സിനിമ സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മിനി ആൻ്റോ അധ്യക്ഷത വഹിച്ചു. യുബിഎ കോ.ഓഡിനേറ്റർ എ.എസ്. പ്രിയങ്ക, ബിഡികെ തൃശൂർ കോ. ഓഡിനേറ്റർ പി.അജിതൻ, കാരുണ്യ വെൽഫെയർ സെക്രട്ടറി മുരുഗൻ അന്തിക്കാട്, പ്രസിഡൻ്റ് ഡോ.പാപ്പച്ചൻ ആൻറണി എന്നിവർ പങ്കെടുത്തു