News One Thrissur
Thrissur

ചേർപ്പിൽ സിപിഐയിൽ പ്രവർത്തകരുടെ കൂട്ട രാജി : 14 ൽ 8 ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു

ചേർപ്പ്: ചേർപ്പിൽ സിപിഐ ജില്ലാ അസി.സെക്രട്ടറി, ടി.ആർ. രമേശ്കുമാറിൻ്റെയും, മണ്ഡലം സെക്രട്ടറി പി.വി. അശോകൻ്റെയും മണ്ഡലം കേന്ദ്രീകരിച്ചുള്ള വിഭാഗീയത പ്രവർത്തനങ്ങളിലും ഏകാധിപത്യ പ്രവണതകളിലും മനം മടുത്തെ ന്നാരോപിച്ച് സിപിഐ പ്രവർത്തകർ ലോക്കൽ കമ്മിറ്റിയിൽ നിന്നും രാജിവെച്ചു. സിപിഐ ചേർപ്പ് ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ എൻ.ജി. അനിൽ നാഥ് അടക്കമുള്ള പ്രധാനപ്പെട്ട സിപിഐ ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് രാജികത്ത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയത്. സിപിഐ ലോക്കൽ കമ്മിറ്റി അംഗവും എഐവൈഎഫ് മേഖല പ്രസിഡൻ്റുമായ ഷംനാസ് ഹുസൈൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് തെക്കൂട്ട് , മുൻ ഗ്രാമപഞ്ചായത്ത് അംഗം ദിനേഷ് തെക്കത്ത്, ഇപ്റ്റ മണ്ഡലം വൈസ് പ്രസിഡൻ്റും യുവകലാസാഹിതി മണ്ഡലം എക്സി.അംഗവുമായ ബാബു ചെങ്ങാലൂർ, പടിഞ്ഞാട്ടുമുറി ബ്രാഞ്ച് സെക്രട്ടറി റഫീഖ് കെ.എ എഐഎസ്എഫ് മേഖല പ്രസിഡൻ്റ് നിഷാദ് കെ.എസ്, എന്നിവരാണ് രാജിവെച്ചത്.

14 അംഗ ലോക്കൽ കമ്മിറ്റിയിൽ 8 ലോക്കൽ കമ്മിറ്റി അംഗങ്ങളും ഇതോടെ രാജിവെച്ചു. 2 വർഷത്തോളമായി മണ്ഡലം സെക്രട്ടറി പി.വി. അശോകൻ്റെയും, ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേശ് കുമാറിൻ്റെയും നേതൃത്വത്തിൽ പാർട്ടി സംഘടന വിരുദ്ധ പ്രവർത്തനങ്ങളും, വിഭാഗീയത പ്രവർത്തനങ്ങളും, പാർട്ടി പ്രവർത്തകരിൽ അടിച്ചേൽപ്പിച്ച് ഏകാധിപത്യ പ്രവണതയോടെയാണ് മുന്നോട്ട് പോകുന്നതെന്ന് സിപിഐ പ്രവർത്തകർ പറയുന്നു.

സി.സി. മുകുന്ദൻ എംഎൽഎയുടെ അഡീഷ്ണൽ പിഎ യും സിപിഐ ചേർപ്പ് ലോക്കൽ കമ്മിറ്റി അംഗവും ആയിരുന്ന അസ്ഹർ മജീദിനെ മണ്ഡലം സെക്രട്ടറി പി.വി. അശോകൻ്റെയും മറ്റു തത്പര കക്ഷികളുടെയും വ്യക്തിവൈരാഗ്യ ത്തിൻ്റെ പേരിലാണ് വ്യാജവാർത്ത സൃഷ്ടിച്ച് പുറത്താക്കിയതെന്നും ലോക്കൽ കമ്മിറ്റിൽ പോലും ചർച്ച ചെയ്യാതെയും, പല പ്രവർത്തകരുടെയും എതിർപ്പ് അവഗണിച്ചു കൊണ്ടുമാണ് ഇത്തരം തീരുമാനം എടുത്തതെന്നും ഇവർ പറഞ്ഞു.

ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ ഒരു അഭിപ്രായവും വിലക്കെടുക്കാതെ നീതി പൂർവമല്ലാത്ത രീതിയിലാണ് മുന്നോട്ട് പോകുന്നത്. ലോക്കൽ കമ്മിറ്റി യോഗം കൂടുമ്പോൾ മണ്ഡലം സെക്രട്ടറി പി.വി. അശോകൻ്റെ സംഘടന വിരുദ്ധപരമായ നിരവധിയായ മോശം പ്രവർത്തനങ്ങൾ ചോദ്യം ചെയ്യുകയും, വിമർശിക്കുകയും ചെയ്യുന്ന പ്രവർത്തകരെ , എതിർശബ്ദം ഇല്ലാതാക്കി നടപടി സ്വീകരിക്കുന്ന സമീപനവും ഉള്ളതായി പറയുന്നു. പി.വി. അശോകൻ ബോർഡ് അംഗമായി രിക്കുന്ന പാർട്ടിയുടെ ഭരണസമിതി യിലുള്ള ചെത്ത് തൊഴിലാളി സഹകരണ ബാങ്കിൽ പാർട്ടി ജില്ലാ നേതാക്കളെ സ്വാധീനിച്ച് സ്വന്തം മകന് ജോലി വാങ്ങി നൽകിയതും മുമ്പേ പാർട്ടി പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധമുയർന്നി രുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സിപിഐ ജില്ലാ അസി.സെക്രട്ടറി ടി.ആർ. രമേശ്കുമാറിൻ്റെ വിധേയ ത്വത്തിൽ നിൽക്കാത്ത പ്രവർത്തകരെ പുറത്താക്കുകയും, പുറത്താക്കാൻ ശ്രമിച്ച് കൊണ്ടിരിക്കു കയാണെന്നും സിപിഐ പ്രവർത്തകർ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ തൃശൂർ ലോക്‌സഭ മണ്ഡലം സിപിഐ സ്ഥാനാർത്ഥി മൽസരിക്കു ന്നതിനാൽ ചേർപ്പ് മേഖലയിലെ നേതാക്കളുടെ ഇത്തരം വിഭാഗീയത പ്രവർത്തനങ്ങൾ പാർട്ടിയുടെ താഴെ തട്ടിലും പൊട്ടിതെറിയുണ്ടാക്കിയിട്ടുണ്ട്.

Related posts

പൂരം ഫിന്‍സെര്‍വ് പ്രൈവറ്റ് ലിമിറ്റഡ് സ്വത്തുക്കള്‍ കണ്ടുകെട്ടും

Sudheer K

ഫ്ലോറൻസ് ( ഷാലി ) അന്തരിച്ചു.

Sudheer K

കാള മുറിയിൽ ദേശീയപാതയിൽ കല്ലിൽ തട്ടി ബൈക്ക് അപകടം: ചെന്ത്രാപ്പിന്നി സ്വദേശിയായ വീട്ടമ്മയ്ക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!