മുറ്റിച്ചൂർ: മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുബുലുൽ ഹുദ മദ്രസ്സയിൽ ആരംഭിച്ച സ്മാർട്ട് ക്ലാസ് റൂമിൻ്റെയും സോളാർ പദ്ധതിയുടെയും ഉദ്ഘാടനം എ.എം. നൗഷാദ് ബാഖവി ചിറയിൻകീഴ് നിർവഹിച്ചു. മഹല്ല് പ്രസിഡൻ്റ് സഗീർ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സിദ്ധിഖ് ബാഖവി, സദർ മുഅല്ലിം എൻ.എ. ഷാഹുൽ ഹമീദ്, ഉമ്മർ ഹാജി എടയാടി, ഉസ്മാൻ എടയാടി, ടി.കെ. മൻസൂർ, ഈസ വലിയകത്ത്, ഉമ്മർ കാരണ പറമ്പിൽ, ബഷീർ ഹാജി, കക്കേരി അഷറഫ് എന്നിവർ പങ്കെടുത്തു.