അരിമ്പൂർ: ജോലി സംബന്ധമായ കാര്യത്തിനായി ചണ്ഡിഗറില്‍ പോയി മടങ്ങവേ മഹാരാഷ്ട്രയിൽ വച്ച് ട്രെയിനില്‍ അബോധാവസ്ഥയിലായ യുവാവിനെ ദിവസങ്ങളോളം ആശുപത്രിയില്‍ പരിചരിച്ച മലയാളി സംഘടനകള്‍ ഇടപെട്ട് നാട്ടിലെത്തിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നരക്കാണ് അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശി എറണാട്ടിൽ ശ്രീകുമാറി (43) നെയും കൊണ്ടുള്ള ആംബുലൻസ് മുളങ്കുന്നത്തുകാവ് മെഡി. കോളേജിൽ എത്തിയത്. കരളിന്റെ പ്രവര്‍ത്തനം പാതി നിലച്ച് അബോധാവസ്ഥ യിലായിരുന്നു ശ്രീകുമാർ. തൃശ്ശൂരില്‍ ഒരു ഹോട്ടലിലെ ജീവനക്കാരനായ ശ്രീകുമാര്‍ വിദേശ ജോലിയുമായി ബന്ധപ്പെട്ട് ചണ്ഡിഗ റിലെ ഏജന്റിനെ കാണുന്നതിനായി പോയി മടങ്ങി വരുമ്പോൾ ചണ്ഡിഗർ -കൊച്ചുവേളി ട്രെയിനിൽ വച്ച് 7 ണ് പുലര്‍ച്ചെ ട്രെയിനില്‍ വച്ച് ബോധം നഷ്ടപ്പെടു കയും ആർപിഎഫ് ഇടപെട്ട് ആശുപത്രിയിലാക്കിയിരുന്നു. തുടർന്ന് മഹാരാഷ്ട്രയിലെ ഫെയ്മ എന്ന മലയാളി സംഘടനാ പ്രവർത്തകർ ഇടപെട്ട് നാട്ടിലറിയിക്കുകയും, ആംബുല ൻസിൽ നാട്ടിലേക്ക് അയക്കുകയു മായിരുന്നു.
ആംബുലൻ സിനു വേണ്ടി വന്ന 80,000 രൂപയിൽ 50,000 രൂപ കൈപ്പിള്ളി സ്വദേശികളായ ജോർജും വർഗീസും ചേർന്ന് നൽകി. ബാക്കി തുക മലയാളി സമാജം പ്രവർത്തകരാണ് നൽകിയത്. മെഡി. കോളേജിലേക്ക് ശ്രീകുമാറിനെ കൊണ്ട് വരുന്നത് കാത്ത് സഹോദരൻ മുരളിയും, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, വാർഡംഗങ്ങളായ സലിജ സന്തോഷ്, സി.പി. പോൾ തുടങ്ങിയവർ നിന്നിരുന്നു. പരിശോധനകൾക്ക് ശേഷം ശ്രീകുമാറിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.