തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ 2.25 ലക്ഷം രൂപ ചെലവഴിച്ച് 56 കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ ഉദ്ഘാടനം നിർവഹിച്ചു.
നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനിബാബു അധ്യക്ഷത വഹിച്ചു. . ചടങ്ങിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ കെ.കെ. സന്തോഷ്, ബിന്ദു പ്രദീപ്, മെമ്പർമാരായ ദാസൻ, ശ്രീദേവി മാധവൻ, ഗ്രീഷ്മ സുഖിലേഷ്, എ.എസ്. പ്രീത, നിനിത എന്നിവർ സംസാരിച്ചു.