തളിക്കുളം: ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 വർഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.നിമിഷ അജീഷ് അവതരിപ്പിച്ചു. പ്രസിഡൻ്റ് കെ.സി പ്രസാദ് അധ്യക്ഷ നായി. 39,62,74,694 രൂപയുടെ വരവും 38,89,12,000 രൂപയുടെ ചെലവും 73,62,694 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. തൊഴിൽ മേഖലയ്ക്കും ഭവന നിർമാണ മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും പശ്ചാത്തല സൗകര്യ വികസനത്തി നുമാണ് ബജറ്റ് ഊന്നൽ നൽകയിട്ടുള്ളത്.
യുവതി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നത് ലക്ഷ്യമാക്കി ഐടി പാർക്ക് തുടങ്ങുന്നതിലേക്കായി 5 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഭവന നിർമാണത്തിന് 1,76,00,000 രൂപയും ആരോഗ്യ മേഖലയിലേയ്ക്കായി 1,53,06,000 രൂപയും പശ്ചാത്തല സൗകര്യ വികസനത്തിനായി 1,03,88,500 രൂപയും വകയിരുത്തിയിട്ടുണ്ട്. സെക്രട്ടറി വി.എസ് റെജികുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ,ബ്ലോക്ക് പഞ്ചായ ത്തംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ പങ്കെടുത്തു.