ചാവക്കാട്: പാർപ്പിട പദ്ധതിക്ക് ഊന്നൽ നൽകി കടപ്പുറം പഞ്ചായത്തിൽ 24.68 കോടിയുടെ ബജറ്റ് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതിയുൾപ്പെടുന്ന പാർപ്പിട പദ്ധതിക്ക് 1.5 കോടിയാണ് അനുവദിച്ചത്.
23.52 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1.56 കോടിയാണ് ബജറ്റിൽ നീക്കിയിരിപ്പ്. തൊഴിലുറപ്പ് പദ്ധതിക്ക് രണ്ടുകോടിയും കുടിവെള്ള പദ്ധതി, മാലിന്യസംസ്ക രണം, കാർഷികമേഖല എന്നിവക്ക് 50 ലക്ഷം വീതമാണ് ബജറ്റിൽ നീക്കിവെച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.