കൊടുങ്ങല്ലൂർ: അഴീക്കോട് വെച്ച് മോട്ടോർ ബൈക്ക് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ലൈറ്റ് ഹൗസ് ജംഗ്ഷനിൽ തയ്യൽ കട നടത്തുന്ന പള്ളത്ത് വീട്ടിൽ ബഷീറാണ് (54) ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബൈക്കിടിച്ചായിരുന്നു അപകടം.
ഇന്നലെ രാത്രിയിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ബഷീറിനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രി യിലെത്തിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മരണമടയുകയായിരുന്നു.