തളിക്കുളം: ഗ്രാമപഞ്ചായത്തിന്റെ 2024 -25 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് പി.കെ. അനിത അവതരിപ്പിച്ചു. 31,13,24742 രൂപ വരവും 29,10,60045 രൂപ ചെലവും 20264697 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ബജറ്റിൽ പാർപ്പിടം, ആരോഗ്യം, ശുചിത്വം എന്നി മേഖലകൾക്ക് മുൻതൂക്കം നൽകുന്നു. പാർപ്പിട മേഖലയ്ക്ക് 4.10 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 66 ലക്ഷം രൂപയും ശുചിത്വം മേഖലയിൽ 55 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൂടാതെ കാർഷിക മേഖലയിൽ 40 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലയിൽ 28 ലക്ഷം രൂപയും വയോജന പദ്ധതിക്ക് 33 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളിയിൽ നേരിടുന്നവർക്കായി 37 ലക്ഷം രൂപയും വനിതാ ശിശുക്ഷേമ പ്രവർത്തനങ്ങൾക്കായി 44 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത അധ്യക്ഷയായി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ.എം. മെഹബൂബ്, ബുഷറ അബ്ദുൽ നാസർ, എം.കെ. ബാബു, വാർഡ് അംഗങ്ങളായ ഐ.എസ്. ഷാജി ആലുങ്ങൽ, സിങ് വാലത്ത്, വിനയ പ്രസാദ്, സി.കെ. ഷിജി, സന്ധ്യാ മനോഹരൻ, സുമന ജോഷി, ഷൈജ കിഷോർ, പഞ്ചായത്ത് സെക്രട്ടറി ഐ.പി. പീതാംബരൻ, അക്കൗണ്ടന്റ് ഗോപകുമാർ, പ്ലാൻ ക്ലർക്ക് കെ.കെ. ബിനു, നിർവഹണ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ പങ്കെടുത്തു.